ആലുവ: റോഡിന് നടുക്ക് വാഹനം നിർത്തി ഗതാഗതക്കുരുക്കുണ്ടാക്കിയ യാത്രക്കാരൻ നാട്ടുകാർക്കുനേരെ തോക്ക് ചൂണ്ടി. ആലുവ-പെരുമ്പാവൂർ റോഡിൽ തോട്ടുമുഖത്ത് ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. റോഡിന് നടുക്ക് വാഹനം നിർത്തി ഏറെ നേരം സംസാരിക്കുകയായിരുന്നു.
ഇതോടെ തൊട്ടുപിന്നിലുള്ള വാഹനങ്ങൾക്ക് പോകാൻ കഴിയാതെ വന്നു. ഇതിനെ ഒരു ബൈക്ക് യാത്രക്കാരൻ ചോദ്യം ചെയ്തപ്പോഴുണ്ടായ വാക്തർക്കത്തിനിടെയാണ് തോക്കുചൂണ്ടിയത്. തുടർന്ന് നാട്ടുകാർ മറ്റ് വാഹനങ്ങൾ കുറുകെയിട്ട് പൊലീസിനെ വിളിച്ചുവരുത്തി. കാറും കാറിലുണ്ടായിരുന്നയാളെയും ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് ലൈസൻസുള്ളതാണോയെന്നതുൾപ്പെടെ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.