മോഷണം നടന്ന വീട്ടിൽ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിൽ

വീട്ടുകാർ ആശുപത്രിയിൽ; അടച്ചിട്ട വീട്ടിൽ നിന്ന് കള്ളൻ കൊണ്ട് പോയത് 13 പവൻ

ആലുവ: നഗരത്തിൽ അടച്ചിട്ട വീട്ടിൽ മോഷണം. കാസിനോ തീയറ്ററിന് സമീപം എൻ.ജി.ഒ ക്വാർട്ടേഴ്‌സിലെ കീഴ്മാട് മുള്ളുംകുഴി സ്വദേശി എം.എ. സുദർശൻറെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും 13 പവൻ സ്വർണാഭരണങ്ങളും 7000 രൂപയുമാണ് നഷ്ടമായത്.

വെള്ളിയാഴ്ച രാത്രി സുദർശനും ഭാര്യയും ചേർന്ന് മാതാവിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. മക്കളെ കീഴ്മാട്ടിലെ തറവാട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ സുദർശനൻ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ വാതിൽ കുത്തിതുറന്ന അവസ്ഥയിലായിരുന്നു. മുറിക്കകത്തെ അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. അലമാര പൂട്ടിയിരുന്നില്ലെന്ന് സുദർശനൻ പൊലീസിനോട് പറഞ്ഞു. വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു.

ആലുവ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വീടുമായി അടുപ്പമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.



Tags:    
News Summary - theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.