ആലുവ: നാടിനെ നടുക്കിയ കൂട്ടമരണത്തിെൻറ ഞെട്ടൽ മാറാതെ യുവാക്കൾ. കൺമുന്നിൽ പൊടുന്നനെ മൂന്ന് മരണങ്ങൾ കാണേണ്ടിവന്ന വേദനയിലാണ് ആന്‍റണിയും അഖിലും. സായാഹ്നത്തിൽ പെരിയാർ തീരത്ത് സമയം ചെലവഴിക്കാനാണ് മണപ്പുറം നടപ്പാലത്തിലേക്ക് സുഹൃത്തുക്കളായ ഇരുവരും എത്തിയത്.
ഇതിനിടെയാണ് പാലാരിവട്ടം കളവത്ത് റോഡ് തുരാട്ട് പറമ്പ് വീട്ടിൽ ഉല്ലാസ് ഹരിഹരൻ (ബേബി 52), മക്കളായ കൃഷ്ണ (17), മേഘനാഥ് (13) എന്നിവർ ഇവിടേക്കുവന്നത്. പിതാവും മക്കളും ചേർന്ന് പാലസ് റോഡിലെ കടയിൽകയറി ചായ കുടിക്കുന്നതും ഇരുവരും കണ്ടു. അതിനുശേഷം ശിവരാത്രി പാലത്തിലൂടെ പലവട്ടം മൂവരും നടന്നിരുന്നതായി യുവാക്കൾ പറയുന്നു.
കൊട്ടാരക്കടവ് ഭാഗത്ത് പാലത്തിനടുത്ത് നിൽക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടത്. അതോടൊപ്പം ഒരു പെൺകുട്ടിയുടെ ശബ്ദവും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച കുട്ടി പുഴയിലേക്ക് വീഴുന്നതായും കണ്ടു. ഉടനെ ഓടി മധ്യഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്തുനിന്ന് പിതാവും പുഴയിലേക്ക് ചാടുകയായിരുന്നെന്ന് അഖിൽ പറഞ്ഞു. മീൻപിടിക്കാനായി വന്നവരാണ് കുട്ടികളെ കരക്കെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.