ആലുവ: മൂന്ന് പതിറ്റാണ്ടോളമായി കാടുകയറി കിടക്കുകയായിരുന്ന പാളത്തിലൂടെ കൂകിപ്പാഞ്ഞ് ട്രെയിൻ കടന്നുവന്നപ്പോൾ നാട്ടുകാർക്ക് കൗതുകം. കളമശ്ശേരി -എൻ.എ.ഡി റെയിൽവേ ലൈനിലൂടെയാണ് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ട്രെയിൻ എത്തിയത്. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ട്രെയിൻ കടന്നുവന്നപ്പോൾ എൻ.എ.ഡി പ്രദേശവാസികൾക്ക് അമ്പരപ്പും ആഹ്ലാദവുമായിരുന്നു. തങ്ങളുടെ നാട്ടിലൂടെ ട്രെയിൻ വന്നിരുന്നതായി കേട്ടുകേൾവിയുള്ള പുതുതലമുറക്ക് ഇത് കൗതുകമായി.
ട്രെയിന്റെ വരവറിഞ്ഞ് സമീപത്തുള്ളവരെല്ലാം റെയിൽവേ ലൈൻ പരിസരത്തേക്ക് ഓടിയെത്തിയിരുന്നു. ട്രാക്കുകളും മറ്റും സമീപ കാലത്ത് നവീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ട്രാക്കിൽ നിറക്കാനുള്ള മെറ്റലുമായി വന്നതാണ് ട്രെയിൻ. നവീകരിച്ച പാളങ്ങളുടെ ബലപരിശോധനക്ക് കൂടിയായാണിത്. എൻ.എ.ഡിയിലെ വിവിധ ആവശ്യങ്ങൾക്കുള്ള ട്രെയിനുകളാണ് ഈ ലൈനിലൂടെ വർഷങ്ങൾക്ക് മുമ്പ് വന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.