ആലുവ: ടൗണിലെ മുഴുവൻ സ്കൂളിലെയും കിണർ ജലം രാസപരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യ ജാഗ്രത അവലോകന യോഗം പ്രധാനാധ്യാപകർക്ക് നിർദേശം നൽകി. നഗരസഭയുടെയും ജില്ല ആശുപത്രിയുടെയും നേതൃത്വത്തിൽ ‘പ്രതിദിനം പ്രതിരോധം നവകേരള സൃഷ്ടിക്ക്’ സന്ദേശവുമായി മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണ പ്രതിരോധ നടപടികളുമായി ആരോഗ്യ ജാഗ്രത അവലോകന യോഗം ചേർന്നത്. സ്കൂൾ പാചകത്തൊഴിലാളികളും അംഗൻവാടി ടീച്ചർമാരും ഹെൽപർമാരും ഹെൽത്ത് കാർഡ് ഉറപ്പ് വരുത്തണം. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളുകളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫിസുകളിലും ഞായറാഴ്ചകളിൽ വീടുകളിലും കൊതുക് ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ടൗണിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളിക്ക് തലച്ചോറിനെ ബാധിക്കുന്ന മലേറിയ റിപ്പോർട്ട് ചെയ്തിരുന്നതായി യോഗം വിലയിരുത്തി. അവലോകന യോഗം നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. സൈമൺ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥിരംസമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, മിനി ബൈജു, ലിസ ജോൺസൺ, കൗൺസിലർമാരായ ജെയ്സൺ പീറ്റർ, ശ്രീലത വിനോദ്കുമാർ, കെ. ജയകുമാർ, സാനിയ തോമസ്, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ലീന വർഗീസ്, ഇന്ദിരാദേവി, ടിൻറു രാജേഷ് എന്നിവർ സംസാരിച്ചു. ആർ.എം.ഒ ഡോ. സൂര്യ ഡെങ്കിപ്പനി ബോധവത്കരണ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് സ്വാഗതവും ഡീന ഷിബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.