അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്ന് പേർ പൊലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻമാവുടി വീട്ടിൽ സുധീഷ് (23), തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരാണ് 200 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം എക്സ്റ്റസിയുമായി പിടിയിലായത്. അമിത വേഗത്തിലെത്തിയ ബൊലേറൊ വാഹനം ടി.ബി ജങ്ഷനിൽ കാത്തുനിൽക്കുകയായിരുന്ന പൊലീസ് തടഞ്ഞു. പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി. ഡ്രൈവർ സീറ്റിന് പിറകുവശത്ത് 11 പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ബംഗളൂരുവിൽനിന്നാണ് ഇത് കൊണ്ടുവന്നതെന്നും എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സ്റ്റസിയെന്നും പൊലീസ് പറഞ്ഞു. ഡാൻസാഫ് ടീമും ഡിവൈ.എസ്.പിമാരായ പി.പി ഷംസ്, ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുൺ കുമാർ എസ്.ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാർ, എ.എസ്.ഐമാരായ ഇഗ്നേഷ്യസ് ജോസഫ്, പി.വി. ജയശ്രീ, സീനിയർ സി.പി. ഒ മാരായ ടി.ആർ രാജീവ്, അജിത തിലകൻ, എം.എ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.