മണക്കാട് പാറമട സ്ഫോടനം; നഷ്ടപരിഹാരം ആറാഴ്ചക്കുള്ളിൽ തിട്ടപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ മ​ണ​ക്കാ​ട് പാ​റ​മ​ട​യി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​മ്പോ​ഴു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ൾ​ക്ക് ആ​റാ​ഴ്ച​ക്കു​ള്ളി​ൽ ന​ഷ്ട​പ​രി​ഹാ​രം തി​ട്ട​പ്പെ​ടു​ത്തി ന​ൽ​ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​റോ​ട് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നി​ർ​ദേ​ശി​ച്ചു.

നാ​ശ​ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​റോ​ടും ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കി​യ​പ്പോ​ൾ മൂ​ക്ക​ന്നൂ​ർ, അ​യ്യ​മ്പു​ഴ, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​ന്നൂ​റോ​ളം വീ​ടു​ക​ൾ​ക്കാ​ണ് ഭീ​മ​മാ​യ തോ​തി​ൽ വി​ള്ള​ലു​ണ്ടാ​യ​ത്.

തു​റ​വൂ​ർ മ​ഞ്ഞി​ക്കാ​ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പാ​റ​മ​ട​യി​ൽ ക​ഴി​ഞ്ഞ മേ​യ് മൂ​ന്നി​ന് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കി​യ​പ്പോ​ൾ മൂ​ക്ക​ന്നൂ​ർ വി​ല്ലേ​ജി​ലെ 21 വീ​ടു​ക​ൾ​ക്കും തു​റ​വൂ​ർ വി​ല്ലേ​ജി​ലെ ഒ​മ്പ​ത് വീ​ടു​ക​ൾ​ക്കു​മാ​ണ്​ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

നാ​ശം സം​ഭ​വി​ച്ച വീ​ടു​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, മ​റു​പ​ടി ല​ഭി​ച്ചി​ല്ല. മ​ഞ്ഞ​പ്ര, അ​യ്യ​മ്പു​ഴ വി​ല്ലേ​ജു​ക​ളി​ൽ നാ​ശ​ന​ഷ്ടം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജി​ല്ല ക​ല​ക്ട​റി​ൽ​നി​ന്ന് ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. അ​ങ്ക​മാ​ലി സ്വ​ദേ​ശി ഷൈ​ജു വ​ർ​ഗീ​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ൻ ന​ട​പ​ടി.

Tags:    
News Summary - Manakkad quarry blast; Human Rights Commission to settle the compensation within six weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.