അങ്കമാലി: വികസനത്തിന്റെ മറവിൽ കോർപറേറ്റ് താൽപര്യം സംരക്ഷിക്കാനുള്ള ഗൂഢതന്ത്രമാണ് സിൽവർലൈൻ പദ്ധതിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരീപ്പുഴ. കെ റെയിൽ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ജില്ല പ്രസിഡന്റ് ജ്യോതിവാസ് പറവൂർ നയിച്ച കെ റെയിൽ വിരുദ്ധ പ്രക്ഷോഭ യാത്ര അങ്കമാലി പുളിയനം കവലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജ്യോതിവാസ് പറവൂരിന് സുരേന്ദ്രൻ പതാക കൈമാറി.
ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് അധ്യക്ഷത വഹിച്ചു. കെ.റെയിൽ പുളിയനം സമരസമിതി പ്രസിഡന്റ് എം.എ. പൗലോ, പാർട്ടി സംസ്ഥാന സമിതി അംഗം പ്രേമ.ജി. പിഷാരടി, ജില്ല വൈസ് പ്രസിഡന്റ് ശംസുദ്ദീൻ എടയാർ, സെക്രട്ടറി നസീർ അലിയാർ, സമദ് നെടുമ്പാശ്ശേരി, എഫ്.ഐ. ടി.യു ജില്ല പ്രസിഡന്റ് എം.എച്ച്. മുഹമ്മദ്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് മുഫീദ് കൊച്ചി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല പ്രസിഡന്റ് ജാസ്മിൻ സിയാദ്, ദേശീയപാത സംരക്ഷണ സമിതി കൺവീനർ ഹാഷിം ചേന്നമ്പിളി തുടങ്ങിയവർ സംസാരിച്ചു.
വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ആദ്യദിന യാത്ര പുക്കാട്ടുപടിയിൽ സമാപിച്ചു. പൊതുസമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രേമ.ജി.പിഷാരടി മുഖ്യപ്രഭാഷണം നടത്തി. രഹനാസ് ഉസ്മാൻ, യഹ്യ കോതമംഗലം, കെ റെയിൽ പൂക്കാട്ടുപടി യൂനിറ്റ് പ്രസിഡന്റ് രാജൻ നെടുക്കുടി, കൺവീനർ നിഷാദ് കുഞ്ചാട്ടുകര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.