അങ്കമാലി: മുറ്റം വൃത്തിയാക്കുന്നതിനിടെ തല കറങ്ങിയ വയോധിക കിണറ്റിൽ വീണു മരിച്ചു. മൂക്കന്നൂർ മഞ്ഞിക്കാട് പാറയിൽ വീട്ടിൽ പരേതനായ വാസുവിന്‍റെ ഭാര്യ ദേവകിയാണ് (84) വീട്ടുമുറ്റത്തെ കിണറിൽ വീണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ന് പതിവുപോലെ മുറ്റം ശുചീകരിക്കുന്നതിനിടെയാണ് സംഭവം.
കിണറിന്റെ ചുറ്റുമതിലിന് ഉയരം കുറവായതിനാൽ കിണറിലേക്ക് വീഴുകയായിരുന്നു. അങ്കമാലി അഗ്നിരക്ഷ സേനയെത്തി കരക്കെടുത്ത് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ കോവിഡ് രോഗം കണ്ടെത്തി.
എന്നാൽ, നേരത്തെ കോവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മക്കൾ: പി.വി. പപ്പൻ (റിട്ട. പൊലീസ് ഓഫീസർ), പ്രകാശൻ, പി.വി. മോഹനൻ (സി.പി.എം. അങ്കമാലി ഏരിയ കമ്മിറ്റിയംഗം) ഷാജി, ഗീത, ഷൈനി. മരുമക്കൾ: സുധ, ലീല, മിനി (കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ), സുനിത, ലാലു, പരേതനായ മോഹനൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.