മട്ടാഞ്ചേരി: യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ അഗസ്റ്റസ് സിറിൾ മുസ്ലിം സമുദായ വിരുദ്ധ പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ സർക്കാർ വിരുദ്ധ സമരം കോൺഗ്രസ് കൊച്ചി നോർത്ത് ബ്ലോക്കിൽ പലയിടങ്ങളിലും നടന്നില്ല.
നോർത്ത് ബ്ലോക്കിൽ പത്ത് കേന്ദ്രങ്ങളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് ചെയർമാെൻറ വിവാദ ശബ്ദസന്ദേശം പുറത്തുവന്നത്. ഇതോടെ മുസ്ലിം ലീഗും കോൺഗ്രസ് ഭാരവാഹികളും സമരം ബഹിഷ്കരിച്ചതിനെ തുടർന്നാണ് നിശ്ചയിച്ച പല കേന്ദ്രങ്ങളിലും സമരം നടക്കാതെപോയത്. അതേസമയം ചെയർമാൻ അഗസ്റ്റസ് സിറിളിെൻറ നേതൃത്വത്തിൽ രണ്ടിടങ്ങളിൽ സമരം നടന്നു. ഫോർട്ട്കൊച്ചി വില്ലേജ് ഓഫിസിന് മുന്നിലും കരുവേലിപ്പടി വാട്ടർ അതോറിറ്റിക്ക് മുന്നിലുമാണ് സമരം നടന്നത്.
ഇവിടങ്ങളിൽ ആർ.എസ്.പി പ്രതിനിധി ഒഴികെയുള്ള ഘടക കക്ഷികളും പ്രധാന കോൺഗ്രസ് നേതാക്കളും പങ്കെടുത്തില്ല. ചെയർമാെൻറ നേതൃത്വത്തിൽ സമരം നടന്നത് പ്രവർത്തകരെ കൂടുതൽ പ്രകോപിതരാക്കിയിരിക്കുകയാണ്.
പരാമർശം മതേതരത്വ കാഴ്ചപ്പാടുള്ള യു.ഡി.എഫിന് യോജിച്ചതല്ലെന്നും ഇക്കാര്യത്തിൽ നേതൃത്വം ഉചിതമായ തീരുമാനം എടുക്കണമെന്നും യു.ഡി.എഫിെൻറ കെട്ടുറപ്പ് നിലനിർത്തണമെന്നും ആർ.എസ്.പി ജില്ല കമ്മിറ്റിയംഗം കെ.ബി. ജബ്ബാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.