മൂവാറ്റുപുഴ: യാത്രക്കാർക്ക് ഭീഷണിയായി കേബിൾ ബോക്സ്. മൂവാറ്റുപുഴ-പണ്ടപ്പിള്ളി റോഡിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന യു.ജി കേബിൾ ബോക്സാണ് അപകട ഭീഷണിയുയർത്തുന്നത്. റോഡ് നവീകരണഭാഗമായി മാസങ്ങളായി ഇവിടെ കേബിൾ വലിക്കലും കലുങ്കുനിർമാണവുമൊക്കെ നടക്കുകയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയതോടെ പണി നിലച്ചു.
അതെസമയം നിർമാണങ്ങൾക്ക് എത്തിച്ചിരുന്ന വലിയ കേബിൾ ബോക്സുകൾ റോഡരികിൽ ഇട്ടിരിക്കുന്നത് വഴിയാത്രക്കാർക്ക് അപകടം വിതക്കുന്നു. പലയിടങ്ങളിലും റോഡിലേക്ക് കയറിയുമാണ് കേബിൾ ബോക്സ് ഇട്ടിരിക്കുന്നത്. അടുത്തിടെ മൂഴിക്ക് സമീപം റോഡിനോട് ചേർന്ന് ഇട്ടിരുന്ന ബോക്സിൽ രാത്രി പിക്അപ് വാൻ ഇടിച്ച് അപകടം ഉണ്ടായിരുന്നു.
തലനാരിഴക്കാണ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്. പണ്ടപ്പിള്ളി, പാലക്കുഴ, കൂത്താട്ടുകുളം, തോട്ടക്കര, മാറിക, വഴിത്തല തുടങ്ങി നിരവധി പ്രദേശത്തേക്ക് എളുപ്പം എത്താവുന്ന പാതയെ ദിവസേന ആശ്രയിക്കുന്നവർ ഏറെയാണ്. കഴിഞ്ഞമാസം പെരിങ്ങഴയിൽ അലക്ഷ്യമായി ഇട്ടിരുന്ന ടാറിങ് മിക്സർ മെഷീനിൽ ബൈക്ക് ഇടിച്ച് യാത്രക്കാരൻ മരിച്ചിരുന്നു. അപകടങ്ങൾ ഒഴിവാക്കി യാത്രക്കാർക്ക് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.