കാക്കനാട്: കാതടപ്പിക്കുന്ന ശബ്ദം മുഴക്കി ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ചീറിപ്പാഞ്ഞ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കാക്കനാട് ഇൻഫോ പാർക്ക് മേഖലയെ വിറപ്പിച്ച കാറിനാണ് ഒടുവിൽ 11,000 രൂപയുടെ പിഴ കൊടുത്തത്. വരാപ്പുഴ സ്വദേശി വിനീത് നായരുടെ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറാണ് എം.വി.ഡി പിടികൂടിയത്. ഈ കാറിനെതിരെ പരാതിയുമായി നിരവധി പേരായിരുന്നു അധികൃതരെ സമീപിച്ചത്.
മൂന്നുദിവസം മുമ്പാണ് ഇൻഫോപാർക്ക് എക്സ്പ്രസ് വേ, കാക്കനാട് ഭാഗങ്ങളിൽ ചീറിപ്പാഞ്ഞത്. പരാതികൾ ലഭിച്ചതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പ്രദേശത്തെ സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നമ്പർ ലഭിക്കുകയും അതുവഴി വിനീതിനെ വിളിച്ചു വരുത്തുകയുമായിരുന്നു. രണ്ട് ദിവസത്തിനകം രൂപമാറ്റം വരുത്തിയ ഭാഗങ്ങൾ പഴയപടിയാക്കി അധികൃതരെ കാണിക്കാനും അല്ലാത്തപക്ഷം രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരത്തിെല വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആർ.ടി.ഒ പി.എം. ഷബീർ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.