കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഖാദി യൂണിറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റി. അറുപതില്‍ പരം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിലവില്‍ 13 പേര് മാത്രമാണുള്ളത്. തുടക്കത്തില്‍ സോപ്പു, നോട്ട് ബുക്ക്, സര്‍ക്കാറിന്റെ ഫയല്‍ ബോര്‍ഡ്, കടലാസ് ക്യാരി ബാഗ് നിർമാണം നടന്നിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ സോപ്പ്, നോട്ട്ബുക്ക് തുടങ്ങിയവയുടെ ഉല്പാദനം നിലച്ചു. പിന്നീട് ഫയല്ബോര്ഡു നിര്‍മ്മാണം മാത്രമാണ് ചെറിയ തോതില്‍ നടന്നത്. എന്നാല്‍ ലോട്ടറി വേസ്റ്റ് കിട്ടാനില്ലെന്ന കാരണത്താൽ ഫയല്‍ നിര്‍മ്മാണവും നിര്‍ത്തി.
വര്‍ഷങ്ങള്‍ക്കുമുമ്പ് കടലാസ് ക്യാരി ബാഗ് നിർമാണം തുടങ്ങിയെങ്കിലും യന്ത്രത്തിന്റെ തകരാര്‍ മൂലം അതു തുടരാനായില്ല. തുടർന്ന് ഡിറ്റർജന്റ് യൂനിറ്റ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തെങ്കിലും രണ്ട് ദിവസത്തിനകം അതും നിലച്ചു. രണ്ടുദിവസത്തിനകം ഓരോകിലോ പായ്ക്കറ്റുകളിലാക്കി കൊടുത്തയച്ചു. പിന്നീട് അതിന്റെ് ഒരു ജോലിയും ഉണ്ടായിട്ടില്ല.
1984 ലാണ് ചേലക്കുളത്ത് ഖാദിയൂനിറ്റിനു അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് തറക്കല്ലിട്ടത്. 2000ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കോടികള്‍ വിലമതിക്കുന്ന വിസ്തൃതമായ കെട്ടിടസമുച്ചയവും ഓഫീസ് സൗകര്യങ്ങളും ഇവിടെയുണ്ടെങ്കിലും പതിറ്റാണ്ടുകളായിട്ടും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഖാദി ബോര്‍ഡിനു സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.