മാലിന്യമുക്ത നവകേരളം; കരുമാല്ലൂരിൽ കാമറകൾ സജ്ജം

ക​രു​മാ​ല്ലൂ​ർ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷ് സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലും 20 വാ​ർ​ഡി​ലും ആ​ന​ച്ചാ​ൽ മു​ത​ൽ ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് വ​രെ പ്ര​ധാ​ന റോ​ഡി​ലു​മാ​യി 40ഓ​ളം കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.

രാ​ത്രി​യും പ​ക​ലും കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്കും. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലാ​ണ് സെ​ർ​വ​ർ. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കാ​മ​റ വെ​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​വ​രെ ആ​ദ​രി​ച്ചു. ഹ​രി​ത​ക​ർ​മ​സേ​ന, ഹ​രി​ത അ​യ​ൽ​ക്കൂ​ട്ടം, ഹ​രി​ത സ്കൂ​ൾ, ഹ​രി​ത കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ​വ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. മാ​ർ​ച്ചോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ശ്രീ​ല​ത ലാ​ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജോ​ർ​ജ് മേ​നാ​ച്ചേ​രി, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ വി.​പി. അ​നി​ൽ​കു​മാ​ർ, കെ.​എ​സ്. ഷ​ഹ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബീ​ന ബാ​ബു, മു​ഹ​മ്മ​ദ് മെ​ഹ്ജൂ​ബ്, റം​ല ല​ത്തീ​ഫ്, സൂ​സ​ൻ വ​ർ​ഗീ​സ്, ജി​ൽ​ഷ ത​ങ്ക​പ്പ​ൻ, ഇ.​ഐ. അ​ബ്ദു​സ്സ​ലാം, ജി​ജി അ​നി​ൽ​കു​മാ​ർ, ശ്രീ​ദേ​വി സു​ധി, മോ​ഹ​ൻ​കു​മാ​ർ കാ​മ്പി​ള്ളി, മു​ജീ​ബ്, പോ​ൾ​സ​ൺ ഗോ​പു​ര​ത്തി​ങ്ക​ൽ, അ​യ്യ​പ്പ​ൻ, സ​ബി​ത നാ​സ​ർ, കെ.​എ. ജോ​സ​ഫ്, കെ.​എം. ലൈ​ജു, മ​ഞ്ജു അ​നി​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​കെ. സ​ജീ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Garbage-free New Kerala; Cameras ready at Karumallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.