കാക്കനാട്: വില്ലേജ് ഓഫിസുകളിൽ മിന്നൽ പരിശോധനയുമായി കലക്ടർ ജാഫർ മാലിക്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കഴിഞ്ഞദിവസം തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസിലാണ് മുൻകൂട്ടി അറിയിക്കാതെ കലക്ടർ എത്തിയത്. റവന്യൂവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു പരിശോധന.
ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസിൽ മിന്നൽ പരിശോധന നടത്തിയത്. ഓഫിസിൽ എത്തിയ പൊതുജനങ്ങളുമായി സംസാരിച്ച കലക്ടർ ഇവരിൽനിന്ന് വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പരാതികളും ആരായുകയും ജീവനക്കാർക്കുവേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. വിവിധ സേവനങ്ങൾക്ക് കലക്ടറേറ്റിൽ എത്തിയവർക്ക് പരമാവധി വേഗത്തിൽതന്നെ ആവശ്യമായ സഹായസഹകരണങ്ങൾ നൽകണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ ഓഫിസുകളിൽ സന്ദർശനം നടത്തിയേക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.