എം.ജി വാർത്തകൾ പ്രാക്ടിക്കൽ / വൈവാ വോസി കോട്ടയം: 2021 മാർച്ചിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ ബി.സി.എ (അദാലത്-സ്‌പെഷൽ മേഴ്‌സി ചാൻസ് 2018, മറ്റ് യു.ജി കോഴ്‌സുകൾ) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ പരീക്ഷകൾ മാർച്ച് മൂന്നിന് എസ്.എ.എസ്. എസ്.എൻ.ഡി.പി യോഗം കോളജ്, കോന്നിയിൽ വെച്ച് നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ ഫലം 2021 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. - എൽ.എൽ.ബി. (ഓണേഴ്‌സ്) (2016, 2017 അഡ്മിഷൻ, 2016 ന് മുമ്പുള്ള അഡ്മിഷനുകൾ) പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ മലയാളം, എം.എ. അറബിക് (റെഗുലർ / സപ്ലിമെന്‍ററി / അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ് - 2018) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അസി.പ്രോഗ്രാം കോഓഡിനേറ്റർ - കരാർ നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല - സെന്‍റർ ഫോർ ഓൺലൈൻ എജുക്കേഷനിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരൊഴിവിലേക്ക് അസി. പ്രോഗ്രാം കോഓഡിനേറ്റർ തസ്തികയിൽ താൽക്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനകാലാവധി പ്രാരംഭത്തിൽ ഒരു വർഷവും പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ ദീർഘിപ്പിക്കാവുന്നതുമാണ്. കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.കോം ബിരുദവും എൻ.ഇ.ടി. / പി.എച്ച്.ഡി യോഗ്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും www.mgu.ac.in എന്ന വെബ്‌സൈറ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.