പള്ളുരുത്തി: ഭിന്നശേഷിക്കാരനായ കുട്ടി ഉൾപ്പെടെ നാലുപേരെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നവജീവൻ പ്രേഷിതസംഘം ഭാരവാഹിയും കുമ്പളങ്ങി സ്വദേശിയുമായ ജോൺസൻ വള്ളനാട്ടിനെയാണ് തോപ്പുംപടി എസ്.ഐ സിങ്ങിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തോപ്പുംപടി സാന്തോം കോളനിയിൽ താമസിക്കുന്ന വീട്ടമ്മയായ മാഗ്ദലിൻ സെമന്ത്യ, ഇവരുടെ മക്കളായ ഭിന്നശേഷിക്കാരനായ എട്ട് വയസ്സുകാരൻ സോബൽ ജയേഷ്, 15കാരൻ നിഷൽ ജയേഷ്, 14കാരി പ്രാർഥന എന്നിവരെ ജോൺസൻ വീട്ടിൽ കയറി ആക്രമിെച്ചന്നാണ് കേസ്. ഡിസംബർ 19ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമാലിയിൽ വാടകക്ക് താമസിച്ചിരുന്ന മാഗ്ദലിെനയും കുടുംബെത്തയും നവജീവൻ പ്രേഷിതസംഘം ഭാരവാഹികളായ ജോൺസണും ഭാര്യയും സാന്തോം കോളനിയിൽ കൊണ്ടുവന്ന് താമസിപ്പിച്ചു.
സ്വന്തമായി വീട് നൽകുെന്നന്ന് പറഞ്ഞാണ് കണ്ണമാലിയിൽനിന്ന് കൊണ്ടുവന്ന് താമസിപ്പിച്ചതെന്നാണ് മാഗ്ദലിൻ പറയുന്നത്. വീടിെൻറ താക്കോൽ ദാനച്ചടങ്ങ് എം.എൽ.എ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് വിപുലമായാണ് ജോൺസൻ സംഘടിപ്പിച്ചതും. എന്നാൽ, പിന്നീട് ഇവരോട് ഒഴിയണമെന്ന് ആവശ്യപ്പെെട്ടന്നും കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനം മാത്രമുള്ള തങ്ങൾ എങ്ങോട്ട് പോകുമെന്നും പറഞ്ഞതിെൻറ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് മാഗ്ദലിൻ പറയുന്നത്. ആക്രമത്തിനിെട ഇവരെ തടയാൻ ചെന്ന അയൽവാസികെളയും മർദിച്ചതായി പരാതിയുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.