കൊച്ചി: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയ പ്രതികള്‍ പിടിയില്‍. പള്ളുരുത്തി പെരുമ്പടപ്പ് തേവഞ്ചേരി ചിറയില്‍ വീട്ടില്‍ ഷുഹൈബ് (19), പള്ളുരുത്തി തങ്ങള്‍നഗര്‍ പഴയനികര്‍ത്തില്‍ വീട്ടില്‍ അമീന്‍ (19) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് പഠിക്കുന്ന സഹോദരനെ കാണുന്നതിന് എത്തിയതായിരുന്നു പരാതിക്കാരന്‍.
പുലര്‍ച്ച ചായ കുടിക്കാന്‍ സഹോദരനൊപ്പം ഇയ്യാട്ടുമുക്കിലേക്കു പോകുമ്പോഴാണ് ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞത്. ഇതിനിടെ ബൈക്കിന്റെ നമ്പര്‍ ശ്രദ്ധയിൽപെട്ട ഇദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു. കൊച്ചി സിറ്റിയിലെ നൈറ്റ് ഓഫിസറായിരുന്ന മട്ടാഞ്ചേരി അസി. കമീഷണര്‍ രവീന്ദ്രനാഥ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ വിലാസം തിരിച്ചറിഞ്ഞു. മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തതോടെ പ്രതികളുടെ ലൊക്കേഷന്‍ അന്വേഷണസംഘത്തിന് ലഭിച്ചു. തുടര്‍ന്ന് എ.സി.പിയുടെ നിർദേശപ്രകാരം എറണാകുളം സബ് ഡിവിഷന്‍ നൈറ്റ് ചാര്‍ജുള്ള ട്രാഫിക് വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ നാസറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രേംകുമാര്‍, അഖില്‍, ലീനസ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിനു വാസന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സ്മിജേഷ്, പ്രജിത്ത്, എ.എസ്.ഐ സോളമന്‍, എസ്.സി.പി.ഒ ചന്ദ്രകുമാര്‍, സി.പി.ഒ സുവില്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.