കൊച്ചി: ആദിത്യെൻറ വരകളിൽ നിറയുന്നത് നിത്യജീവിതത്തിലെ കാഴ്ചകൾ. ഭിന്നശേഷിയുടെ പരിമിതികൾ പടരാതെ കടലാസുകളിൽ പെൻസിൽ കൊണ്ട് കോറിയിടുന്നത് എന്നും കാണുന്ന മനുഷ്യരുടെ ജീവിതം തന്നെ. പശുക്കളും ഗോപുരങ്ങളും മരങ്ങളുമൊക്കെ ഇരുളും വെളിച്ചവുമായി ആരുടെയും ശ്രദ്ധയാകർഷിക്കും.
പള്ളുരുത്തിനട അറയ്ക്കൽ അനിലിെൻറയും ബിന്ദുവിെൻറയും മകനാണ് ആദിത്യൻ. മകെൻറ പരിമിതികളിൽ തളർത്തിയിടാതെ സാധാരണ കുട്ടികളെ പോലെ തന്നെ വളർത്തി മാതാപിതാക്കൾ.
സാധാരണ സ്കൂളിൽ തന്നെ വിദ്യാഭ്യാസവും നൽകി. ഇപ്പോൾ തേവര പി.സി.സി.എൽ.എം സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
സംസാരത്തിലും ഇടപെടലുകളിലും തെൻറ വേറിട്ട രീതികൾ ചിത്രം വരയുടെ പൂർണത കൊണ്ട് മറികടക്കുന്നു. എന്നും ഇടപഴകുന്നവർക്ക് മാത്രമേ സംസാരം കൃത്യമായി മനസ്സിലാകൂ.
പള്ളുരുത്തിയിലെ ചൈത്രത്തിൽനിന്നാണ് ചിത്രരചനയിൽ പരിശീലനം നേടിയത്. ആദ്യം വാട്ടർ കളറും പിന്നെ ക്രയോണും ഇന്ത്യൻ ഇങ്കുമൊക്കെ ഉപയോഗിച്ച് തെളിഞ്ഞു.
ഇപ്പോൾ ഡാർക് പെൻസിൽ കൊണ്ടാണ് വര. കാക്കനാട് ജില്ല വ്യവസായ കേന്ദ്രത്തിൽ ഡ്രൈവറാണ് പിതാവ് അനിൽ. പഠനത്തിലും പിന്നാക്കമല്ല ആദിത്യൻ. സഹോദരി ഐശ്വര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.