കൊച്ചി: ആസാദി കി അമൃത് മഹോത്സവിെൻറ ഭാഗമായി കൊച്ചി പ്രത്യേക സാമ്പത്തികമേഖലയില്‍ (സെസ്) വൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ മിയാവാക്കി മാതൃകയില്‍ വനവത്കരണ പ്രവര്‍ത്തനം ജില്ല കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു.
സെസില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന് സജ്ജമാക്കുമെന്നും ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊച്ചി പ്രത്യേക സാമ്പത്തികമേഖല വികസന കമീഷണര്‍ ഡി.വി. സ്വാമി അറിയിച്ചു. മണ്ണുത്തി കോളജ് ഓഫ് ഫോറസ്ട്രിയുടെ സഹകരണത്തോടെയാണ് സെസിൽ മിയാവാക്കി മാതൃകയില്‍ വനമൊരുക്കുന്നത്. പ്രത്യേക സാമ്പത്തികമേഖല അസി. ഡെവലപ്മെൻറ് കമീഷണര്‍ ബി.പി. റാവു, കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ അശോക് റാണി, അസി. കലക്ടര്‍ സചിന് യാദവ്, കെ.കെ. പിള്ള എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.