മലയാറ്റൂർ : ആശങ്കയുടെയും ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയും നീണ്ട മണിക്കൂറുകളിലൂടെയാണ് മലയാറ്റൂർ മുളങ്കുഴിക്കാർ വെള്ളിയാഴ്ച കടന്നുപോയത്. പുലർച്ചെ റബ്ബർ തോട്ടത്തിലെ കിണറ്റിൽ വീണ കുട്ടിയാനയെ Rescued by the Forest Guard അഞ്ചു മണിക്കൂറെടുത്താണ്. വെള്ളിയാഴ്ച പുലർച്ചെ കാട്ടാന കിണറിൽ വീണതറിഞ്ഞ് നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
കിണറിന് ചുറ്റും പരിസരത്തുമായി 21ഓളം വരുന്ന കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത് തുടക്കത്തിൽ രക്ഷാൗത്യത്തിന് വലിയ തിരിച്ചടിയായി. തുടർന്ന്, വനപാലകർ പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിവെച്ചുമാണ് കാട്ടാനകളെ ഒരു കിലോമീറ്റർ അകലെയുള്ള വനത്തിലേക്ക് തുരത്തിയത്. ഇതിനുശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
ഉപയോഗശൂന്യമായ കിണറിലെ പാറക്കല്ലുകൾ മാറ്റുന്ന ജോലിയാണ് രാവിലെ എട്ടോടെ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ആരംഭിച്ചത്. തുടർന്ന് കിണറിന്റെ വശങ്ങൾ ഇടിച്ചുനിരത്തുകയും ഒരു വശത്ത് കൂടി കുട്ടിയാനക്ക് കേറിപോകാവുന്ന രീതിയിൽ നടപ്പാത നിർമ്മിക്കുകയും ചെയ്തു. ഈ നടപ്പാതയിലൂടെയാണ് ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിയാന കരയറിയത്. ഒരു കാലിന് ചെറിയ മുടന്തുള്ള രീതിയിലാണ് കുട്ടിയാന നടന്നിരുന്നത്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും പച്ചിലകൾ എറിഞ്ഞും കുട്ടിയാനയെ തള്ളയാനയും മറ്റു കാട്ടാനകളും നിൽക്കുന്ന വനത്തിനുള്ളിലേക്ക് ഓടിച്ചു വിട്ട ശേഷമാണ് രക്ഷാദൗത്യം അവസാനിച്ചത്. ഇക്കോ ടൂറിസം മേഖലയായ മുളം കുഴി മഹാഗണിത്തോട്ടം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കാർഷികവിളകൾ നശിപ്പിക്കുന്നതും മറ്റു നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.