കളമശ്ശേരി: ഇ.പി.എഫ് കേസിൽ സുപ്രീം കോടതി വിധിയിലെ അവ്യക്തത പരിഹരിക്കാനും മിനിമം പെൻഷൻ നടപ്പാക്കികിട്ടാനും നിയമപരമായ മാർഗങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മാത്രമേ കഴിയൂവെന്ന് ഫോറം രക്ഷാധികാരി എൻ.കെ. പ്രേമന്ദ്രൻ എം.പി പറഞ്ഞു.
കളമശ്ശേരി പ്രീമിയർ ടയേഴ്സ് യൂനിയൻ ഓഫിസിൽ നടന്ന ഓൾ ഇന്ത്യ ഇ.പി.എഫ് മെംബേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014 സെപ്റ്റംബറിന് മുമ്പുള്ളവരുടെ കാര്യത്തിലും അതിനുശേഷമുള്ളവരുടെ കാര്യങ്ങളിലും അവ്യക്തതനിലനിൽക്കുകയാണ്. വ്യക്തത വരുത്തുന്നതിന് നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. സെമിനാറിൽ ഫോറം പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജെബി മേത്തർ എം.പി മുഖ്യാതിഥിയായി.
ജനറൽ സെക്രട്ടറി കെ.പി. ബേബി, കെ.എ. റഹ്മാൻ, ജോർജ് തോമസ്, വിജിലിൻ ജോൺ, പി.ജെ. തോമസ്, ഡോ. വി.ജയചന്ദ്രൻ, എസ്. ജയകുമാർ, ടി. ജയമോഹൻ, അബ്ദുൽ റഷീദ്, സുരേഷ് ബാബു തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.