പള്ളുരുത്തി: വാടക വീട്ടിൽ കഴിഞ്ഞ വീട്ടമ്മയെയും, 14 കാരിയായ മകളെയും വീട്ടുടമ ഇറക്കിവിട്ടതായി പരാതി. പൊലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് വീട്ടമ്മ സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി.
പള്ളുരുത്തി ശങ്കരനാരായണ ക്ഷേത്രം റോഡിൽ വാടകക്ക് താമസിച്ച് വരികയായിരുന്ന പ്രേമിനി, 14 കാരിയും പത്താം ക്ലാസ് വിദ്യാർഥിനിയുമായ മകളെയുമാണ് ഇറക്കിവിട്ടതായി പരാതിയുള്ളത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പൂ ട്ട് തകർത്ത് അകത്ത് കടന്ന വീട്ടുടമ വീട് കൈയേറി താമസം തുടരുകയായിരുന്നുവെന്നാണ് പരാതി.
കരാർ പ്രകാരം ഏഴുമാസം കൂടി കാലാവധി ബാക്കി നിൽക്കെയാണ് സംഭവമെന്നാണ് പറയുന്നത്. അമ്മയും, മകളും നീതിതേടി പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും പൊലീസ് ഓഫിസർ മോശമായി പെരുമാറിയെന്നും വീട്ടമ്മ പറഞ്ഞു. കഴിഞ്ഞ 12 നായിരുന്നു സംഭവം. ഇതേ തുടർന്നാണ് വെള്ളിയാഴ്ച പുലർച്ച 7.30ന് വീട്ടമ്മ സ്റ്റേഷനുമുന്നിൽ ഒറ്റയാൾ സമരം തുടങ്ങിയത്. സംഭവത്തിൽ എഫ്.ഐ.ആർ ഇട്ടതോടെ വൈകീട്ട് 7.30 ന് അവസാനിപ്പിക്കുകയായിരുന്നു. അതേസമയം ഇവർക്ക് പള്ളുരുത്തിയിൽ സ്വന്തമായി ഭവനം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.