പ​ഞ്ചാ​യ​ത്ത് ലേ​ണി​ങ് സെ​ന്‍റ​റാ​യി (പി.​എ​ൽ.​സി) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം

വികസന പ്രവർത്തനങ്ങളിലെ മികവ്​; സംസ്ഥാനത്തെ പഞ്ചായത്ത് ലേണിങ് സെന്‍ററായി കുന്നുകര

കു​ന്നു​ക​ര: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​നെ പ​ഞ്ചാ​യ​ത്ത് ലേ​ണി​ങ് സെ​ന്‍റ​റാ​യി (പി.​എ​ൽ.​സി) തെ​ര​ഞ്ഞെ​ടു​ത്തു.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 പ​ഞ്ചാ​യ​ത്തു​ക​ളെ​യും ര​ണ്ടാം ഘ​ട്ടം 50 പ​ഞ്ചാ​യ​ത്തു​ക​ളെ​യു​മാ​ണ് ലേ​ണി​ങ് സെ​ന്‍റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ദ്യ ഘ​ട്ട​ത്തി​ലാ​ണ് കു​ന്നു​ക​ര സ്ഥാ​നം പി​ടി​ച്ച​ത്. വി​വി​ധ ത​ല​ങ്ങ​ളി​ൽ ല​ഭി​ച്ച അ​വാ​ർ​ഡു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ശ്ര​ദ്ധ നേ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് പി.​എ​ൽ.​സി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് (കി​ല) മി​ക​വു​റ്റ പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്.

മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50ഓ​ളം അം​ഗ​ങ്ങ​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ന് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ കു​ന്നു​ക​ര​യി​ലെ​ത്തു​ക. സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ന് സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സൈ​ന ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് എം.​എ. അ​ബ്ദു​ൽ ജ​ബ്ബാ​ർ, അം​ഗ​ങ്ങ​ളാ​യ സി​ജി വ​ർ​ഗീ​സ്, ഷി​ബി പു​തു​ശ്ശേ​രി, ക​വി​ത ബാ​ബു, മി​നി പോ​ളി, യ​ദു കൃ​ഷ്ണ​ൻ, പി.​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​ബി. ഷ​ഫീ​ക്ക്, ജി​ജി സൈ​മ​ൺ, ബീ​ന ജോ​സ്, ര​മ്യ സു​നി​ൽ, സു​ധ വി​ജ​യ​ൻ, എ.​ബി മ​നോ​ഹ​ര​ൻ, പി.​ഡി ജെ​യ്സ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പി.​എ​ൽ.​സി കോ​ഓ​ഡി​നേ​റ്റ​റാ​യി എം.​എ. സു​ധീ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Excellence in Development Activities-Kunnukara as panchayat learning center of the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.