ഭീഷണിപ്പെടുത്തി പണം കവർന്നു; പ്രതി പിടിയിൽ

മട്ടാഞ്ചേരി: പ്രായപൂർത്തിയാകാത്ത കുട്ടികളെ റോഡിൽ തടഞ്ഞുനിർത്തി പണം കവർന്ന കേസിൽ പ്രതിയെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ചക്കരയിടുക്കിൽ 3/820ൽ താമസിക്കുന്ന അൻസൽ ഷായാണ് പിടിയിലായത്.ബുധനാഴ്ച രാത്രി 12.30ഓടെയാണ് സംഭവം.

ലുലു മാളിൽ പോയി തിരികെ വരുകയായിരുന്ന കുട്ടികളെ ലോബോ കവലയിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ച് കൈവശം ഉണ്ടായിരുന്ന 4000 രൂപ കൈക്കലാക്കി വിട്ടയക്കുകയായിരുന്നു. ഇയാൾക്കെതിരെ എറണാകുളം സിറ്റിയിൽ വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളുണ്ടെന്നും ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Extorted money by threats; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.