ഫോർട്ട്കൊച്ചി കടപ്പുറത്തിന്റെ ശോചനീയാവസ്ഥ വിവരിക്കുന്ന ഡെൻമാർക്ക് സഞ്ചാരിയുടെ വിഡിയോയിൽ നിന്ന്
ഫോർട്ട്കൊച്ചി: മലിനമായി കിടക്കുന്ന ഫോർട്ട്കൊച്ചി ബീച്ചിനെ സംബന്ധിച്ച വിദേശ സഞ്ചാരിയുടെ വിഡിയോ വൈറലായത് വിവാദം ഉയർത്തുന്നു.
ഡെൻമാർക്കിൽ നിന്നുമെത്തിയ വിനോദ സഞ്ചാരിയാണ് ഫോർട്ട്കൊച്ചി കടപ്പുറത്തെ മാലിന്യ കൂമ്പാരവും, ശുചിത്വമില്ലായ്മയും, അധികാരികളുടെ അവഗണനയയും രൂക്ഷമായി വിമർശിച്ചുള്ള വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ രാജ്യങ്ങൾ സന്ദർശിക്കുന്ന തനിക്ക് ഇത്തരമൊരു ബീച്ച് കാണാൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യയിലെ മലീമസ തീരം (ഡെർട്ടി ബീച്ച് ഇൻ ഇന്ത്യ) എന്നുമാണ് വിഡിയോയുടെ സന്ദേശം.
ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ കടൽ തീരത്തെ മാലിന്യം, കുപ്പികൾ, മാംസാവശിഷ്ടങ്ങൾ, വലകളുടെയും പ്ലാസ്റ്റിക്കിന്റെയും അവശിഷ്ടങ്ങൾ തുടങ്ങിയവയെ പരാമർശിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.
അധികൃതരെ രൂക്ഷമായി വിമർശിക്കുന്ന വിഡിയോ നവ മാധ്യമങ്ങളിൽ വൈറലായതോടെ വൻ വിവാദത്തിനുമിടയാക്കി. സംരക്ഷിത തീര പട്ടികയിൽ കൊച്ചി തീരം തഴയപ്പെട്ടത് സംബന്ധമായ വാർത്തക്ക് പിന്നാലെ വിദേശിയുടെ വിമർശന വിഡിയോ അധികൃതരെ ഇനിയെങ്കിലും ഉണർത്തുമോ എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.