കൊച്ചി: എറണാകുളം കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് സ്ത്രീ ശാക്തീകരണത്തിെൻറ വര്‍ണപ്പകിട്ട്. ഏഷ്യന്‍ പെയിൻറ്സും സ്റ്റാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷനും ചേര്‍ന്നൊരുക്കിയ ഡൊണേറ്റ് എ വാള് പദ്ധതിയുടെ ഭാഗമായാണ് ഡിപ്പോക്ക്, ചുവര്‍ചിത്രങ്ങളിലൂടെ നവചൈതന്യം ലഭ്യമാക്കിയത്.
ആര്‍ട്ടിസ്റ്റ് അമല്‍ (ഡല്‍ഹി), അഭിജിത് ആചാര്യ (നാസിക്), മലയാളിയായ സൂരജ് എന്നിവര്‍ ചേര്‍ന്നാണ് സ്ത്രീശാക്തീകരണത്തിന് പുതിയ സങ്കൽപം നല്‍കിയിരിക്കുന്നത്. പ്രാദേശിക പാരമ്പര്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു വയോധികയും ആധുനികതയില്‍ വിശ്വസിക്കുന്ന ഒരുയുവതിയുമാണ് ചിത്രത്തില്‍.
പൊതുമതിലുകളിലേക്ക് കലയെ കൊണ്ടുവരുന്നത് അവക്ക് പൊതുജന അംഗീകാരം ലഭ്യമാക്കാനുള്ള ഏറ്റവും സര്‍ഗാത്മകമായ മാര്‍ഗമാണെന്ന് കെ.എസ്.ആര്.ടി.സി ചെയര്‍മാനും എം.ഡിയുമായ ബിജു പ്രഭാകര്‍ പറഞ്ഞു. ആര്‍ട്ട് ഏരിയ എന്ന പേരില്‍ 2015ല്‍ തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ആരംഭിച്ച പരിപാടിയുടെ ഭാഗമായി 25,000 ചതുരശ്ര അടി സ്ഥലത്ത് പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികള്‍ ഇടം നേടിയിട്ടുണ്ട്.
ദേശീയ- അന്തര്‍ദേശീയ കലാകാരന്മാരുടെ രചനകള്‍ക്ക് പൊതുഇടങ്ങള്‍ ലഭ്യമാക്കണമെന്ന് ഏഷ്യന്‍ പെയിൻറ്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ അമിത് സിഗ്ലേ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.