കാക്കനാട്: തൃക്കാക്കര നഗരസഭയിലെ കമ്പ്യൂട്ടർ ശൃംഖലയെയും ഇന്റർനെറ്റ് കണക്ഷനുകളെയും ബന്ധപ്പിച്ച സെർവർ മുറിയിൽ തീപിടിത്തം.ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകീട്ട് 3.15ഓടെയാണ് സംഭവം. ഒന്നാം നിലയിലെ മുറിയിൽ തീ ആളിക്കത്തുന്നത് ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്.
യു.പി.എസും ബാറ്ററിയിലും തീ പടരുന്ന സ്ഥിതിയായിരുന്നു. ഇവർ തന്നെ കണക്ഷൻ വിച്ഛേദിക്കുകയും ഫയർ എക്സ്റ്റിങ്ഗ്യുഷർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനോടകം അഗ്നിരക്ഷ സേനയെ വിവരം അറിയിച്ചെങ്കിലും അംഗങ്ങൾ എത്തുന്നതിനു മുമ്പുതന്നെ ഉദ്യോഗസ്ഥർ തീ അണച്ചിരുന്നു. യു.പി.എസിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായി കരുതുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.