കാക്കനാട്: സർക്കാർ ഉടമസ്ഥതയിലുള്ള കിണറ്റിൽനിന്ന് കുടിവെള്ളം ഊറ്റുന്നത് ചോദ്യം ചെയ്ത യുവാവിനെ ടാങ്കര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ബുധനാഴ്ച വൈകീട്ട് നടന്ന സംഭവവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവിനെയും മാതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കൊല്ലംപറമ്പില്‍ വീട്ടില്‍ വിജയനും മാതാവ് ഭവാനിക്കുമാണ് മർദനത്തില്‍ പരിക്കേറ്റത്. ഇരുവരെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുതിയൂര്‍ കുന്നത്ത്ചിറ കോളനിക്ക് സമീപം ഒരുമ കാര്‍ഷിക കൂട്ടായ്മയുണ്ടാക്കി പ്രവര്‍ത്തിക്കുകയായിരുന്നു യുവ കർഷകനായ വിജയൻ.
വിജയെൻറ വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൃഷിവകുപ്പ് നിര്‍മിച്ച കിണറ്റില്‍നിന്ന് കുടിവെള്ളം ഊറ്റി വില്‍ക്കുന്നുവെന്നാണ് പരാതി. വേനല്‍ കനത്തതോടെ കൃഷി ആവശ്യത്തിന് ഉള്‍പ്പെടെ വെള്ളം കിട്ടാതെ വന്നതോടെ നാട്ടുകാര്‍ കൃഷി വകുപ്പിന് പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.