കൊച്ചി: പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. എറണാകുളം പുതുക്കലവട്ടത്ത് താമസിക്കുന്ന പൊതുമരാമത്ത് വകുപ്പിൽ ഇലക്ട്രിക്കൽ കരാറുകാരനായ പ്ലാസിഡിെൻറ വീട്ടിൽനിന്നാണ് 11.11 ലക്ഷത്തിെൻറ സ്വർണാഭരണങ്ങൾ കവർന്നത്.
വീട്ടുകാർ ബന്ധുവിെൻറ വിവാഹത്തിന് രണ്ടുദിവസമായി കൊച്ചി ചുള്ളിക്കലിലായിരുന്നു. വീടിെൻറ പിൻവാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയുടെ പൂട്ട് തകർത്ത് താക്കോൽ കണ്ടെത്തി ലോക്കർ തുറന്നാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വീടിെൻറ താക്കോൽ സമീപത്തെ ബന്ധുവിെൻറ പക്കൽ ഏൽപിച്ചിരിക്കുകയായിരുന്നു. ഇൗ വീട്ടിലെ കുട്ടി രാവിലെ നോക്കിയപ്പോഴാണ് കുത്തിപ്പൊളിച്ചിട്ടത് ശ്രദ്ധയിൽപെട്ടത്. വീട്ടുടമയെയും പൊലീസിനെയും വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിൽ വിശദപരിശോധന നടത്തിയപ്പോഴാണ് സ്വർണം നഷ്ടമായതായി കണ്ടെത്തിയത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താൻ ഊർജിത തിരച്ചിൽ നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. സ്ഥലത്ത് സി.സി ടി.വി ഇല്ലാത്തതിനാൽ അന്വേഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പ്രദേശത്തേക്കുള്ള വഴിയിലും മറ്റും രാത്രിയിൽ സംശയാസ്പദമായി കണ്ട ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. സി.ഐ വി.ആർ. സുനിൽ, എസ്.ഐമാരായ ബിബിൻ, രാജു, എ.എസ്.ഐ സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഏതാനും ദിവസംമുമ്പ് ഏലൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് 300 പവൻ മോഷ്ടിച്ച കേസിലെ പ്രതികളെ ബംഗ്ലാദേശ് അതിർത്തിയിൽവെച്ച് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.