കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന് രക്ഷിക്കാന്‍ സര്‍ക്കാർ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്ന് പി.ഡി.പി സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് റജീബ്.
ജില്ല കമ്മിറ്റി ഹൈകോടതി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൃക്കയുമായി ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമാവുകയും ക്രിയാറ്റിനിെൻറ അളവ് ക്രമാതീതമായി വർധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അടിയന്തര ചികിത്സ അനിവാര്യമാണെന്നാണ് ബംഗളൂരു ആസ്റ്റര്‍ സി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ച മഅ്ദനിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാൽ, കോവിഡ് പശ്ചാത്തലത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ജില്ല പ്രസിഡൻറ് ടി.എ. മുജീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ല വൈസ്പ്രസിഡൻറ് അഷറഫ് വാഴക്കാല, ജില്ല ജോ. സെക്രട്ടറി മുഹമ്മദ് സുനീര്‍, ട്രഷറര്‍ ലത്തീഫ് പള്ളുരുത്തി, മണ്ഡലം ഭാരവാഹികളായ ഹസന് കണ്ടന്തറ, ടി.കെ. ബഷീര്‍, എം.എം.ബഷീര്‍, ഷമീര്‍ പുക്കാട്ടുപടി, സലാം കരിമക്കാട്, മുഹമ്മദ് ചിറ്റേത്തുകര, നാസര്‍ തൃക്കാക്കര, സി.എസ്.ജമാല്‍, ഷിഹാബ് ചേലക്കുളം, അബ്ബാസ് കൊച്ചി, ലത്തീഫ് വട്ടേക്കുന്നം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.