കൊച്ചി: റെയിൽവേ ട്രാക്കിനു സമീപം പരിക്കേറ്റ് കിടന്നയാൾ ആംബുലൻസ് കിട്ടാതെ രക്തം വാർന്നുകിടന്നത് അരമണിക്കൂർ. എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപാലത്തിനു സമീപം ഞായറാഴ്ച രാത്രി 8.10ഓടെയാണ് സംഭവം. ഒരുകിലോമീറ്റർ ചുറ്റളവിൽ അഞ്ചിലേറെ ആശുപത്രികളുള്ള നഗരമധ്യത്തിലാണ് ചികിത്സ ലഭിക്കാൻ വൈകിയത്.
അജ്ഞാതൻ പരിക്കേറ്റ് കിടക്കുന്നത് സമീപവാസികളുടെ ശ്രദ്ധയിലാണ് ആദ്യംപെട്ടത്. ഉടൻ എറണാകുളം നോർത്ത് പൊലീസിൽ വിവരം അറിയിച്ചു. സ്കൂട്ടറിൽ എത്തിയ പൊലീസുകാർ ആളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിനായി പല ആശുപത്രികളിലും 108 നമ്പറിൽ ഉൾപ്പെടെയും വിളിച്ചു. എന്നാൽ, കോവിഡ് ഡ്യൂട്ടിയിലാണ് ആംബുലൻസുകൾ എന്ന മറുപടിയാണ് ലഭിച്ചത്.
ഇതിനിടെ മുഖത്തേറ്റ പരിക്കിൽനിന്ന് രക്തം വാർന്നുകൊണ്ടിരുന്നു. ഇതിനിടെ പാലത്തിന് അപ്പുറം കടവന്ത്ര പൊലീസിെൻറ ജീപ്പ് എത്തിയെങ്കിലും അതിൽ പരിക്കേറ്റയാളെ കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു. തുടർന്ന് ലിസി ആശുപത്രിയിൽ അറിയിച്ചതിെന തുടർന്ന് പാലത്തിന് അപ്പുറം ആംബുലൻസ് എത്തി. ഉടൻ അതിൽ കയറ്റി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതേസമയം പാലത്തിന് ഇപ്പുറം ഹൈവേ പൊലീസിെൻറ ആംബുലൻസും വന്നു. ഇദ്ദേഹത്തെ പിന്നീട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.