കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എം.എ സംസ്കൃത സാഹിത്യ വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ ഉത്തരപേപ്പറുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം വഴിമുട്ടി. അന്വേഷണം സര്‍വകലാശാലയിലെ ചില പ്രധാന അധ്യാപകരിലേക്ക് എത്തിയ സാഹചര്യത്തിലാണ് അന്വേഷണം മരവിപ്പിക്കപ്പെട്ട സ്ഥിതിയിലേക്കായതെന്ന് സര്‍വകലാശാലയുമായി ബന്ധപ്പെട്ട സംഘടന ഭാരവാഹികള്‍ പറയുന്നു. താൽക്കാലിക ജീവനക്കാര്‍ ഉൾപ്പെടെയുള്ള ജീവനക്കാരെ പ്രത്യേകം ചോദ്യാവലി തയാറാക്കി പൊലീസ് ചോദ്യം ചെയ്തിരുന്നു. സര്‍വകലാശാലയിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.
ഇതോടെ കാണാതായ ഉത്തരപേപ്പറുകള്‍ സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയില്‍ കണ്ടെത്തി.
ഉത്തര പേപ്പറുകള്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് അസ്യൂട്ട് സംഘടന ഭാരവാഹികള്‍ ആരോപിച്ചതോടെ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. എന്നാല്‍, സര്‍വകലാശാലയിലെതന്നെ ജീവനക്കാരിലേക്ക് അന്വേഷണം എത്തിയതോടെയാണ് ഉന്നതരുടെ ഇടപെടലില്‍ ഇഴഞ്ഞുനീങ്ങുന്നതെന്ന ആരോപണവുമുണ്ട്. ഒമ്പത് വിഷയങ്ങളിലെ 276 ഉത്തരക്കടലാസുകളാണ് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് മൂല്യനിര്‍ണയ ചെയര്‍മാനായി ചുമതല ഏൽപിച്ചിരുന്ന അധ്യാപകനായ ഡോ. കെ.എ. സംഗമേശനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സസ്പെന്ഷന് പിന്‍വലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.