കാലടിയില്‍ ജാതികര്‍ഷകര്‍ പ്രതിസന്ധിയില്‍

കാലടി: ജാതിക്കയുടെ തലസ്ഥാനമെന്നറിയപ്പെടുന്ന കാലടിയില്‍ ജാതികര്‍ഷകര്‍ പ്രതിസന്ധിയിലായി. കോവിഡ് വ്യാപനം രൂക്ഷമായി ജാതിക്ക വിപണി തളര്‍ന്നതോടെയാണ് കര്‍ഷകരും ബുദ്ധിമുട്ടിലായത്.

പാകമായ ജാതിക്കായയും പത്രിയുമെല്ലാം വില്‍ക്കാന്‍ സാധിക്കാതെയായി. ജാതിക്കയുടെ മുഖ്യ വിപണന കേന്ദ്രമായ കാലടിയിലെയും മറ്റ് സ്ഥലങ്ങളിലെയും മലഞ്ചരക്ക് സ്ഥാപനങ്ങള്‍ തുറക്കാതിരുന്നത് കര്‍ഷകര്‍ക്ക് ഏറെ ദോഷം ചെയ്തു. ലോക്ക് ഡൗണിനുശേഷം മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെയാണ് തുറന്നത്.

എന്നാൽ കോവിഡ് വ്യാപനം മൂലം ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകള്‍ അടച്ചതോടെ കാലടിയില്‍ സംഭരിക്കുന്ന നാണ്യവിളകളും മറ്റും കയറ്റി അയക്കാന്‍ സാധിക്കുന്നില്ല. ഇതോടെ കര്‍ഷകരില്‍നിന്നും ജാതിക്കായ ശേഖരിച്ച് വെക്കാൻ വ്യാപാരികള്‍ മടിക്കുന്നു.മഴക്കാലം ആരംഭിച്ചതിനാല്‍ വിളകള്‍ ഉണക്കി സൂക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ നശിച്ച് പോകുവാനും ഇടയാകും.

കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലം ജാതി മരങ്ങള്‍ക്ക് ഇപ്പോള്‍ വിള നഷ്​ടം കൂടുതലായി അനുഭവപ്പെടുന്നുണ്ട്. സര്‍ക്കാറി​െൻറ ഭാഗത്ത് നിന്നുള്ള കാര്‍ഷികാനുകൂല്യങ്ങള്‍ ജാതി കര്‍ഷകര്‍ക്ക് വേണ്ട വിധം ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്.

Tags:    
News Summary - farmers in crisis in Kaladi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.