കാലടി: മേഖലയില്‍ ഇടവേളക്ക് ശേഷം മണ്ണ് മാഫിയ വീണ്ടും സജീവം. പൊലീസ്, വില്ലേജ്, റവന്യൂ തുടങ്ങിയ ഉദ്യോഗസ്ഥര്‍ തെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സഥലം മാറി പോവുകയും പുതിയ ഉദ്യോഗസ്ഥര്‍ ചുമതല ഏൽക്കുകയും ചെയ്യുന്ന സമയത്താണ് അനധികൃത മണ്ണ് അടിക്കല്‍ നടക്കുന്നത്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുളളവരുടെ സ്ഥലം മാറ്റം മണ്ണ് കച്ചവടക്കാര്‍ മുതലെടുക്കുകയാണ്.
നാലാം വാര്‍ഡില്‍ പാട്രിക് ലിങ്ക് റോഡില്‍ (പുഞ്ച ഭാഗത്ത്) പാടശേഖരങ്ങള്‍ നികത്തുന്നുണ്ട്. പുളിയേലിപ്പടി, നെട്ടിനംപ്പിളളി, കുഴിയംപാടം, മാണിക്ക്യമംഗലം, മലയാറ്റൂര്‍, പാറപ്പുറം പൊതിയക്കര, കുറ്റിലക്കര തുടങ്ങിയ ഭാഗങ്ങളില്‍ രാപ്പകല്‍ അനധികൃത നികത്തല്‍ നടക്കുന്നുണ്ട്.
ശ്രീമൂലനഗരം ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇഷ്ടിക കളങ്ങളിലേക്ക് കൊണ്ട് പോകുന്നതിനായി പാസുളള മണ്ണാണ് എന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചും നികത്തല്‍ നടക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയും മണ്ണ് മാഫിയകള്‍ക്ക് ഗുണകരമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.