കാലടി: ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ മുന്നില്‍ക്കണ്ട് കൊറ്റമം കളാമ്പാട്ട് പുരത്ത് എക്കര്‍കണക്കിന് നിലം നികത്താനുള്ള നീക്കം മണ്ണ് മാഫിയ നടത്തുന്നു. കോടനാട്-കാലടി പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലൂടെയാണ് രാത്രി മണ്ണുകയറ്റിയ ടിപ്പര്‍-ടോറസ് വാഹനങ്ങള്‍ ചീറിപ്പായുന്നത്.
ഈ ഭാഗത്ത് ജലസേചനത്തിന് ഉപയോഗിക്കുന്ന രണ്ട് തോടു മൂടിയ നിലയിലാണ്. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ മുക്കടായി തോട് മൂടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. റോഡ് അരികില്‍നിന്ന് മുക്കാല്‍ കിലോ മീറ്ററോളം മണ്ണടിച്ച് നികത്തി. ഗുണ്ടാ സംഘങ്ങളുടെ കാവല്‍ ഉളളതിനാല്‍ പരിസരവാസികള്‍ ഭീതി മൂലം പ്രതികരിക്കാന്‍ തയാറാകുന്നില്ല. മണ്ണ് കയറ്റിയ വാഹനങ്ങള്‍ കൂട്ടത്തോടെയാണ് ഈ ഭാഗത്ത് മണ്ണ് ഇറക്കാന്‍ എത്തുന്നത്. നിലം നികത്തല്‍ തടഞ്ഞ് ഇട്ട മണ്ണ് വാരിമാറ്റാനുള്ള ഉത്തരവ് കലക്ടര്‍ നൽകണമെന്ന് പരിസ്ഥിതി സംരക്ഷണ വേദി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.