കാലടി: ഭാഷകള്‍ അതിരുതീര്‍ക്കാത്ത ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വൈവിധ്യങ്ങളുടെ മധുരം. മലയാളത്തില്‍ എഴുതി ഈണമിട്ട ക്രിസ്മസ് ഗാനം ഒഡിഷയില്‍നിന്നുള്ള ചെറുപ്പക്കാര്‍ പാടിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.
ഒഡിഷയിലെ കണ്ഡമാലില്നിന്നുള്ള മര്‍ത്താ, ചന്ദ്രിക, അഷ്കര്‍, ആഷിഖ് എന്നിവരാണ് മലയാളത്തില്‍ ക്രിസ്മസ് ഗാനം പാടിയത്. മര്‍ത്തായും ചന്ദ്രികയും കേരളത്തില്‍ വിദ്യാര്‍ഥികളാണ്. അഷ്കറും ആഷിഖും വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുന്നു.
കാലടി സെൻറ് ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ എഴുതി ഈണമിട്ട, മണ്ണിലും വിണ്ണിലും താരം എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇവര്‍ പാടി ദൃശ്യരൂപത്തില്‍ ക്രിസ്മസ് തലേന്ന് പുറത്തിറങ്ങിയത്. ലിജോ ചേരാനല്ലൂര്‍ ഓര്‍ക്കസ്ട്രേഷനും ബിേൻറാ മുളങ്കൊമ്പില്‍ നിര്‍മാണവും നിര്‍വഹിച്ചു.
സമീക്ഷയില്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള യൂനിറ്റിെൻറ ചുമതല വഹിക്കുന്ന ഫാ. ഇമ്മാനുവലാണ് പാട്ടുകാരെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.