കാലടി: മഞ്ഞപ്രയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി പൊലീസ് പിടിയില്‍. കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി കാരിക്കോത്ത് വീട്ടില്‍ ശ്യാം കുമാറിനെയാണ് (34) കാലടി പൊലീസ് പിടികൂടിയത്. ഏപ്രില്‍ എട്ടിന് ഗോഡ്ബിന്‍ എന്ന യുവാവിനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മൂന്നുപേരെ നേരേത്ത പിടികൂടിയിരുന്നു.
കൃത്യം ചെയ്തതിനു ശേഷം മറ്റു പ്രതികളുമൊന്നിച്ച് കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ചാലക്കുടി ഭാഗത്തെത്തിയ പ്രതിയെ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളിൽ പ്രതിയാണ്. പ്രതികള്‍ മറ്റൊരു വീട് ആക്രമിച്ച സംഭവം പൊലീസിനെ അറിയിച്ചതിലുള്ള പ്രതികാരമായായിരുന്നു ആക്രമണം.
ഡിവൈ.എസ്.പി ഇ.പി. റെജി, കാലടി ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എല്‍. സ്റ്റെപ്റ്റോ ജോണ്‍, ടി.എ. ഡേവിസ്, രാജേന്ദ്രന്, സതീഷ് കുമാര്‍, അബ്ദുൽ സത്താര്‍, നജാഷ്, നവാബ്, രജിത്ത്, ഇഗ്നേഷ്യസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.