കാലടി: ബൈക്കിലെത്തി പ്രായമായ സ്ത്രീയുടെ മൂന്നു പവെൻറ മാല കവർന്ന കേസില്‍ അന്തർസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയില്‍. ഒഡിഷ കണ്ഠമാല് ജില്ലയിലെ ഗീവ് ഡെഗിരി സ്വദേശി സഞ്ജയ് മാലിക് (42), കാലടി മറ്റൂര്‍ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് വീട്ടില്‍ കിഷോര്‍ (38) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച കാലടി മറ്റൂര്‍ ഭാഗത്തെ സെൻറ് ആൻറണീസ് പള്ളിയുടെ പിന്നിലെ റോഡിലൂടെ പോകുകയായിരുന്ന സ്ത്രീയുടെ മാലയാണ് ഇവര്‍ പൊട്ടിച്ചത്. കിഷോര്‍ ഓടിച്ച ബൈക്കിെൻറ പിറകിലിരുന്ന സഞ്ജയ് മാലിക്കാണ് ഇത് ചെയ്തത്. പിന്നീട് കിഷോര്‍ ഈ മാല പെരുമ്പാവൂരിലുള്ള ജ്വല്ലറിയില്‍ വിറ്റു.
സഞ്ജയ് മാലിക് കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ്. ചാലക്കുടി, പെരുമ്പാവൂര്‍, കുന്നത്തുനാട് സ്റ്റേഷനുകളില്‍ മോഷണം, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് കിഷോര്‍.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഇ.പി. റെജി, കാലടി ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, എസ്.ഐമാരായ സ്റ്റെപ്റ്റോ ജോണ്‍, ടി.എ. ഡേവിസ്, ജോയി, രാജേന്ദ്രന്, എ.എസ്.ഐമാരായ സത്താര്‍, ജോയി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.