കാലടി: മറ്റൂര്‍ തിരുവെള്ളമാന്തുള്ളി ക്ഷേത്രം റോഡില്‍ ഇടതുകര കനാല്‍ പുറമ്പോക്ക് സ്വകാര്യവ്യക്തി കൈയേറി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചു. പുറമ്പോക്കിൽ വര്‍ഷങ്ങളായി ഒരു കുടുംബം വീടുവെച്ച് താമസിച്ചു വരുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഈ കുടുംബം വീട് ഒഴിഞ്ഞു. തുടര്‍ന്നാണ് സ്വകാര്യ വ്യക്തി കൈയേറ്റം നടത്തിയത്. കുടിയിരിപ്പില് ജോസാണ് ഈ ഭാഗത്ത് കമ്പിവേലി ഇടാന്‍ ശ്രമിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്‍ സ്ഥലത്തെത്തി ഉടമയോട് പണി തൽക്കാലം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇടതുകര കനാല്‍ ഇറിഗേഷന്‍ അസി. എൻജിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. കോണ്‍ക്രീറ്റ് തൂണുകള്‍ മാറ്റാന്‍ നിർദേശിച്ചിട്ടുണ്ട്. താലൂക്ക് സര്‍വേയര്‍ അതിരുകള്‍ അളന്ന് തിട്ടപ്പെടുത്തിയശേഷം കനാല്‍ അധികൃതരുടെ എന്‍.ഒ.സി ലഭിച്ചതിനു ശേഷമേ നിര്‍മാണം ആരംഭിക്കാന്‍ പറ്റുകയുള്ളൂവെന്ന് സ്വകാര്യ വ്യക്തിയോട് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.