ഖത്തർ നൂപുരധ്വനിയിലെ 14 വനിത നർത്തകിമാർ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടകച്ചേരി അവതരിപ്പിക്കുന്നു

ലാസ്യഭംഗി വിരിയിച്ച് മോഹിനിയാട്ട കച്ചേരി

കാലടി: ഖത്തറിൽ സ്ഥിരതാമസമാക്കിയ 14 വനിതകളുടെ കൂട്ടായ്മയായ നൂപുരധ്വനി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ട കച്ചേരി അവതരിപ്പിച്ചത് ശ്രദ്ധേയമായി. കലാമണ്ഡലം സീമ രജിതിന്‍റെ നേതൃത്വത്തിൽ മൂന്നു വർഷമായി മോഹിനിയാട്ടം ഓൺലൈൻ വഴി അഭ്യസിച്ച ശേഷമാണ് നൃത്തം അവതരിപ്പിച്ചത്.

ചൊൽകൊട്ട് മുതൽ തില്ലാന വരെയുള്ള ഭാഗങ്ങളാണ് ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ അവതരിപ്പിച്ചത്. അഞ്ജന, അശ്വതി, ദിവൃ, മൃദുല തുടങ്ങിവർ നേതൃത്വം നൽകി. പക്കമേളം, നട്ടുവാംഗം, വായ്പാട്ട്, മൃദംഗം, വീണ, വയലിൻ, ഇടക്ക എന്നിവയുടെ അകമ്പടിയോടെയാണ് നൃത്തം അവതരിപ്പിച്ചത്.

Tags:    
News Summary - Qatar Nupuradhwani performed Mohiniyattam in Guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.