ഒടുവിൽ, സംസ്കൃത സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തി

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എം.എ സംസ്‌കൃത സാഹിത്യവിഭാഗത്തിലെ മൂന്നാം സെമസ്​റ്റര്‍ എം.എ വിഭാഗത്തിലെ കാണാതായ ഉത്തരക്കടലാസുകള്‍ കണ്ടെത്തി.

സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം അധ്യാപകര്‍ റിലേ നിരാഹാര സമരം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഉത്തരക്കടലാസുകൾ കാലടി പൊലീസ് കണ്ടെത്തിയത്.

സംഭവത്തില്‍ സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നതി​െൻറ ഭാഗമായി ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയും ചോദ്യാവലിയും തയാറാക്കിയിരുന്നു. പരീക്ഷ വിഭാഗവുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയില്‍നിന്ന്​ ഒമ്പത് ബണ്ടിലായാണ്​ ഉത്തരക്കടലാസുകൾ കണ്ടെത്തിയത്.

സംഭവത്തിൽ ഈ മാസം 30ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ചേരാനിരിക്കുകയായിരുന്നു. പൊലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ചൊവ്വാഴ്ച പരിശോധനക്ക് എത്തും. എം.എ സംസ്‌കൃത സാഹിത്യവിഭാഗത്തിലെ മൂന്നാം സെമസ്​റ്ററിലെ ഒമ്പത് വിഷയങ്ങളിലെ 276 ഉത്തരക്കടലാസുകളാണ് കാണാതായത്. തുടർന്ന്​ മൂല്യനിര്‍ണയ ചെയര്‍മാനായി ചുമതല ഏല്‍പിച്ചിരുന്ന അധ്യാപകൻ ഡോ. കെ.എ. സംഗമേശനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതോടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി സര്‍വകലാശാല അറിയിച്ചു.

Tags:    
News Summary - Sanskrit University found answer sheets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.