കാലടി: നെട്ടിനംപിള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ അനധികൃത മണ്ണ് ഖനനവും ഇഷ്ടിക നിര്‍മ്മാണവും മൂലം പരിസരവാസികള്‍ ദുരിതത്തില്‍. ഒന്നര ഏക്കര്‍ സ്ഥലത്താണ് രാപകല്‍ മണ്ണെടുപ്പ് നടക്കുന്നത്. പ്രദേശത്തുളള തോട് മൂടുന്നുമുണ്ട്. കൊട്ടേഷന്‍ സംഘങ്ങളുടെ സംരക്ഷണ ഉളളതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. 2005 മുതല്‍ പ്രദേശത്ത് മണ്ണെടുപ്പ് തടഞ്ഞു മൈനിങ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയിരുന്നു.
മണ്ണ് ഖനനം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കാലടി ലോക്കല്‍ കമ്മിറ്റി റവന്യ അധികാരികള്‍ക്ക് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.