കാലടി: നടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിൽ ആശംസകൾ നേർന്ന അധ്യാപികക്ക് സ്നേേഹാപഹാരമായി മൊബൈൽ ഫോൺ നൽകി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇൻറർനാഷനൽ.
മഞ്ഞപ്ര സെൻറ് മേരീസ് എൽ.പി സ്കൂളിലെ സംസ്കൃതം അധ്യാപിക ഡോ. ടി.എൽ. ഫിലോമിനയാണ് ആശംസക്കൊപ്പം സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ സ്കൂളിലെ വിദ്യാർഥിനിയായ ദേവികക്ക് ഓൺലൈൻ ക്ലാസുകളും അനുബന്ധ ആവശ്യങ്ങളും ഫലപ്രദമായി നിർവഹിക്കാനാവുന്നില്ലെന്ന് അറിയിച്ചത്.
ഫാ. തോമസ് കുര്യൻ വഴിയാണ് ദേവികക്ക് ഫോൺ എത്തിച്ചു നൽകിയത്. പഠനത്തിൽ ഉയരങ്ങളിലേക്കെത്താനുള്ള മമ്മൂട്ടിയുടെ വിജയാശംസയും ഫോണിനൊപ്പം ഉണ്ടായിരുന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ബിന്ദു വർക്കിയും അധ്യാപിക ഡോ. ടി.എൽ. ഫിലോമിനയും ചേർന്നു ദേവികക്ക് ഫോൺ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.