കാലടി: മഞ്ഞപ്രയില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. മറ്റൂര്‍ യോർധനാപുരം പൊതിയക്കര പുത്തന്‍പുര വീട്ടില്‍ ക്രിസ്റ്റിന് (22), പൊതിയക്കര വള്ളൂരാന്‍ വീട്ടില്‍ ആഷിഖ് (22), കുന്നേക്കാടന്‍ വീട്ടില്‍ സേവ്യര്‍ (51) എന്നിവരെയാണ് കാലടി പൊലീസ് പിടികൂടിയത്. മഞ്ഞപ്രയില്‍ മറ്റൂര്‍ തോട്ടകം പള്ളിപ്പാടന്‍ വീട്ടില്‍ ഗോള്‍ബിനെയാണ് ആക്രമിച്ചത്. ഇവരെ കൂടാതെ ശ്യാം, ബെറ്റി എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
പരിക്കേറ്റ ഗോള്‍ബിന്‍ ചികിത്സയിലാണ്. കാലടി മാണിക്യമംഗലം ബേബിക്കവല ഭാഗത്ത് ഷൈജുവിെൻറ വീട്ടില്‍ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപിച്ച ശ്യാം, ബെറ്റി എന്നിവരടങ്ങിയ സംഘത്തിനെതിരെ പൊലീസിൽ പരാതി നല്‍കാന്‍ പറഞ്ഞതിലുള്ള വിരോധമാണ് ഗോള്‍ബിനെ ആക്രമിക്കാന്‍ കാരണമത്രേ.
ഒളിവില്‍ പോയ പ്രതികളെ പിടികൂടാൻ റൂറല്‍ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ടോണി, റെജി എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. സംഘത്തില്‍ കാലടി ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത് ബി.നായര്‍, അഭിജിത്ത്, എ.എസ്.ഐ അബ്ദുൽ സത്താര്‍, എസ്.സി.പി.ഒ അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.