കാലടി മറ്റൂരില്‍ ടിപ്പര്‍ ലോറിയിടിച്ച മുച്ചക്രവാഹനം

ടിപ്പര്‍ലോറി കയറി; ഭിന്നശേഷിക്കാര​െൻറ കാല്‍ അറ്റു

കാ​ല​ടി: മ​റ്റൂ​രി​ല്‍ ടി​പ്പ​ര്‍ ലോ​റി മു​ച്ച​ക്ര വാ​ഹ​ന​ത്തി​ലി​ടി​ച്ച് റോ​ഡി​ല്‍ വീ​ണ ഭി​ന്ന​ശേ​ഷി​ക്കാ​ര​െൻറ കാ​ല്‍ അ​റ്റു. പൊ​തി​യ​ക്ക​ര സ്വ​ദേ​ശി വാ​ളാ​ഞ്ചേ​രി വീ​ട്ടി​ല്‍ ബേ​ബി​ക്കാ​ണ്​ (59) ദാ​രു​ണ ദു​ര​ന്തം നേ​രി​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന് എം.​സി റോ​ഡി​ല്‍ കാ​ല​ടി ഫാ​ര്‍മേ​ഴ്‌​സ് ബാ​ങ്കി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബേ​ബി​യു​ടെ ഒ​രു കാ​ലി​ന്​ ചെ​റു​പ്പ​ത്തി​ൽ പോ​ളി​യോ വ​ന്ന് സ്വാ​ധീ​നം ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വാ​ഹ​ന​ത്തി​ല്‍നി​ന്ന് തെ​റി​ച്ച് റോ​ഡി​ല്‍ വീ​ണ ബേ​ബി​യു​ടെ കാ​ലി​ൽ ലോ​റി​യു​ടെ ട​യ​ര്‍ ക​യ​റു​ക​യാ​യി​രു​ന്നു.

വ​ല​തു​കാ​ല്‍ മു​ട്ടി​നു​താ​ഴെ അ​ര​ഞ്ഞു​പോ​യി. ഉ​ട​ൻ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ര്‍ന്ന് അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പൊ​തി​യ​ക്ക​ര​ക്ക​ടു​ത്ത് പെ​ട്ടി​ക്ക​ട ന​ട​ത്തു​ക​യാ​ണ്​ ബേ​ബി.

Tags:    
News Summary - tipper accident; differently abled man's leg broken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.