നി​ർ​മാ​ണം മു​ട​ങ്ങിയ ശ്രീ​ശ​ങ്ക​ര പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യു​ള്ള

പാ​ല​ം

പെരിയാറിൽ ജലനിരപ്പ്​ ഉയർന്നു; പാലം നിർമാണം മുടങ്ങി

കാ​ല​ടി: പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തു​മൂ​ലം ശ്രീ​ശ​ങ്ക​ര പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം മു​ട​ങ്ങി. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. മു​ന്ന​റി​യി​പ്പി​ലാ​തെ ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മും മ​റ്റ് ഡാ​മു​ക​ളും തു​റ​ന്ന​താ​ണ് പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ്​ ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.

പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പു​ഴ​യി​ലാ​യി​രു​ന്നു. വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ ജ​ന​റേ​റ്റ​റും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും വെ​ള്ള​ത്തി​ന്​ അ​ടി​യി​ലാ​യി. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഏ​ഴ് സ്പാ​നും മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം മു​ങ്ങി. പാ​ല​ത്തി​നു സ​മീ​പ​ത്തെ വെ​ട്ടു​വ​ഴി​ക്ക​ട​വ് റോ​ഡി​ൽ ക്രെ​യി​ൻ, എ​ക്സ്ക​വേ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​യ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്. മ​റു​ക​ര​യാ​യ താ​ന്നി​പ്പു​ഴ ഭാ​ഗ​ത്ത് പാ​ലം നി​ർ​മാ​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ സ്ഥ​ല​മേ​റ്റെ​ടു​ത്ത് ന​ല്കാ​ത്ത​തി​നാ​ൽ ജ​ന​റേ​റ്റ​റു​ക​ളും പൈ​ലി​ങ് മെ​ഷീ​നു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - Water level rises in Periyar; Bridge construction stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.