കളമശ്ശേരി: ഏലൂർ നഗരസഭയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 5.66 കോടി ചെലവിൽ കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നു. ഉയർന്ന പ്രദേശമായ മഞ്ഞുമ്മലിലെ കോട്ടക്കുന്നിലാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് പണിയുന്നത്. ടാങ്ക് നിർമാണത്തോടൊപ്പം കളമശ്ശേരി പമ്പ് ഹൗസിൽനിന്ന് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നതിന് 300 എ.എം.ഡി.ഐ പൈപ്പും സ്ഥാപിക്കും.
ടാങ്ക് പണി പൂർത്തിയാകുന്നതോടെ ജലവിതരണം കാര്യക്ഷമമായി നടത്താൻ നിലവിലുള്ള എ.സി പൈപ്പുകൾ മാറ്റി പുതിയ പി.വി.സി പൈപ്പ് സ്ഥാപിക്കുന്ന ജോലി ആദ്യഘട്ടം പൂർത്തിയായി. അമൃത്, നഗരസഞ്ചയം, നഗരസഭ പ്ലാൻഫണ്ട് എന്നിവയിലായി രണ്ട് കോടി ചെലവഴിച്ചാണ് പൈപ്പ് മാറ്റൽ നടത്തിയത്.
മൂന്ന് കോടികൂടി മുടക്കി നഗരസഭയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ് ലൈൻ ദീർഘിപ്പിക്കൽ പദ്ധതി നടപ്പാക്കും. കോട്ടക്കുന്നിൽ വാട്ടർ ടാങ്ക് പണി പൂർത്തിയാകുന്നതോടെ നഗരസഭയിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാകുമെന്നും ഏലൂർ നിവാസികളുടെ ചിരകാല ആവശ്യമാണ് യാഥാർഥ്യമാകുന്നതെന്നും ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു. ടാങ്ക് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.