കളമശ്ശേരി: ആരോഗ്യ വിഭാഗം ജില്ല ഇൻഫർമേഷൻ സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ കളമശ്ശേരിയിൽനിന്ന് 775 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി.
ഇടപ്പള്ളി ടോളിലെ ഷോപ്പേഴ്സ് ഷോപ്പിൽനിന്ന് 120, കളമശ്ശേരി പീഈയെസ് ട്രേഡേഴ്സിൽനിന്ന് 540, പള്ളിലാങ്കരയിൽ ജോണിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽനിന്ന് 115 കിലോഗ്രാം വീതം വിവിധതരം പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് പിടികൂടിയത്. ഇതിൽ പീഈയെസ് ട്രേഡേഴ്സിന് 40,000 രൂപയും മറ്റ് ഇരുവർക്കും 25,000 രൂപ വീതവും പിഴ ചുമത്തി നോട്ടീസ് നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ല ഇൻഫർമേഷൻ സ്ക്വാഡ് ലീഡർ വി.എം. അജിത്കുമാർ, സി.കെ. മോഹനൻ, നഗരസഭ ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മാത്യു ജോർജ്, ദൻരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.