കളമശ്ശേരി: കുരുന്നുകൾക്ക് പുതിയ അനുഭവം സമ്മാനിക്കും വിധം കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ അംഗൻവാടികൾ സ്മാർട്ടായി. 60 അംഗൻവാടികൾ സ്മാർട്ടാക്കാൻ 95.61 ലക്ഷം രൂപയുടെ പദ്ധതിയാണ് മന്ത്രി പി. രാജീവ് മണ്ഡലത്തിൽ ആവിഷ്കരിച്ചത്.
ബി.പി.സി.എൽ - കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെയാണ് ‘അംഗൻവാടികൾക്ക് ഒപ്പം’ എന്ന പേരിലുള്ള പദ്ധതി പൂർത്തിയാക്കിയത്. വിശാല ക്ലാസ്സ് റൂം, ആകർഷക പെയിൻറിംഗും കലാരൂപങ്ങളും, അർധ ചന്ദ്രാകൃതിയിലുള്ള പ്രത്യേക ഇരിപ്പിടങ്ങൾ, കുട്ടികളുടെ കണ്ണുകൾക്കും കൈകൾക്കും ഇണങ്ങിയ ഫർണിച്ചറുകൾ, സുരക്ഷിത ഫൈബർ ഫ്ലോറിംഗ്, സൗണ്ട് സിസ്റ്റം, ക്ലാസ് മുറികൾക്ക് പുറത്ത് കളിയുപകരണങ്ങൾ, ആധുനിക സൗകര്യങ്ങളോടെ കളിക്കാനുള്ള സ്ഥലം, ക്രിയേറ്റിവ് സോൺ, സൗകര്യങ്ങൾ വർധിപ്പിച്ച അടുക്കള, ഭക്ഷണം കഴിക്കാൻ പ്രത്യേക ഇടം, പ്രാഥമിക സൗകര്യത്തിന് മുറികൾ തുടങ്ങി സവിശേഷതകളോടെയാണ് സ്മാർട്ട് അംഗൻവാടികൾ മുഖം മാറിയത്.
കളമശ്ശേരി നഗരസഭയിൽ 12, കുന്നുകര പഞ്ചായത്തിൽ അഞ്ച്, ഏലൂർ നഗരസഭയിൽ എട്ട്, ആലങ്ങാട് 11, കടുങ്ങല്ലൂർ 11, കരുമാല്ലൂർ 13 എന്നിങ്ങനെയാണ് സ്മാർട്ടാവുന്ന അംഗൻവാടികളുടെ തദ്ദേശസ്ഥാപനങ്ങൾ തിരിച്ചുള്ള എണ്ണം. നിർമാണം പൂർത്തിയാക്കിയ അംഗൻവാടികളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് ചൊവ്വാഴ്ച രാവിലെ 10ന് ഏലൂർ പാതാളത്ത് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.